പനങ്ങാട് : മീന്‍ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക. പ്രളയക്കെടുതിക്കു പിന്നാലെ മീനുകളില്‍ ഫംഗസ് ബാധ പടരുന്നു. കണമ്പ്, മാലാല്‍, തിരുത, കരിമീന്‍ എന്നിവയിലാണ് ഫംഗസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മീനുകളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രം (ഇയുഎസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്നു കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രോഗം കനത്ത നാശം വിതച്ചിട്ടുള്ളത് മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണെന്നു കണ്ടെത്തിയിട്ടുണ്ട്.
Read Also : ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യ വ്യാപാരം : പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണം. മണ്‍ട്രോ തുരുത്തിലും കുട്ടനാട്ടിലും മറ്റും ഇനിയും ഉപ്പിന്റെ അംശം എത്തിയിട്ടില്ല. രണ്ടാഴ്ച മുന്‍പ് കോഴിക്കോടു നിന്നാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.പിന്നീട് വ്യാപിക്കുകയായിരുന്നു.
Post Your Comments