ബംഗ്ലൂരു: സഹപാഠികളുടെ നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകര്‍ത്തിയ സംഭവത്തിൽ എന്‍ഞ്ചിനീയറിംങ് വിദ്യാർത്ഥി പിടിയിൽ. പ്രതി കാമുകിയെ ഭീക്ഷണിപ്പെടുത്തി സഹപാഠികളുടെ . കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വാങ്ങുകയും ശേഷം ഇത് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ബംഗ്ലൂരു എന്‍ഞ്ചിനീയറിംങ് കോളോജിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ്(21)- നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രണയത്തിലായിരുന്നപ്പോള്‍ സിദ്ധാര്‍ഥിന്‍റെ ആവശ്യപ്രകാരം തന്‍റെ നഗ്നദൃശ്യങ്ങൾ സിദ്ധാര്‍ത്ഥിന് അയച്ച് കൊടുത്തിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ ഇതേ ദൃശ്യങ്ങള്‍ കാട്ടി നിരന്തരം യുവതിയെ സിദ്ധാര്‍ത്ഥ് ഭീക്ഷണിപ്പെടുത്തുകയും സംഭവം പുറത്ത് പറയാതിരിക്കണമെങ്കില്‍ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകര്‍ത്തി നല്‍കണമെന്ന് ഇയാല്‍ അവശ്യപ്പെടുകയുമായിരുന്നു.
ALSO READ: യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
നാല് സഹപാഠികളുടെയും മകളെ കാണാനായി ഹോസ്റ്റലില്‍ എത്തിയ അമ്മയുടെ കുളിമുറി ദൃശ്യങ്ങളുമാണ് സിദ്ധാര്‍ത്ഥ് പ്രചരിപ്പിച്ചത്. ഒരു വിദ്യാര്‍ത്ഥിനി തന്‍റെ നഗ്ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനി വീട്ടുകാരോട് വിവരം പറഞ്ഞെങ്കിലും മാനഹാനി ഭയന്ന് പൊലീസില്‍ അറിയിക്കണ്ട എന്ന് മാതാപിതാക്കള്‍ പറയുകയായിരുന്നു. , യുവതിയെ ഭീക്ഷണിപ്പെടുത്തിയാണോ അല്ലാതെയാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇതിന് ശേഷമായിരിക്കും യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നും പൊലീസ് പറഞ്ഞു.
Post Your Comments