Nattuvartha

യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ

മൊബൈൽ ഫോണിൽ അയല്ക്കാരിയായ സ്ത്രീയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പോലീസ് അറസ്റ്റിൽ. കരുകോൺ മനോജ്‌ ഭവനിൽ മനോജ്‌ എന്നാ 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം മൊബൈൽ ഉപയോഗിച്ച് അയല്ക്കാരിയുടെ കുളി സീനുകൾ പകർത്തിയ ശേഷം ഇതേ സീനുകൾ കാട്ടി യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തിരുന്നു. ഇതുപയോഗിച്ച് പീഡിപ്പിക്കാനും ശ്രമിച്ചതായി യുവതി പറയുന്നു. ഒടുവിൽ ബ്ലാക്ക് മെയിലിങ്ങിൽ മനം മടുത്തു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ്‌ വിവരം പുറത്തായത്. മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്ത സ്ത്രീ വിവരം ഭർത്താവിനോട്‌ പറഞ്ഞതോടെയാണ് വിഷയമായത്. തുടർന്ന് ഇരുവരും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ്‌ മനോജ്‌ പോലീസ് കസ്റടിയിൽ ആകുന്നത്.

shortlink

Post Your Comments


Back to top button