ന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടതെന്നും രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും വ്യക്തമാക്കി ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. അതേസമയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. കുറച്ച് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അരുൺ ജെയ്റ്റ്ലി പറയുകയുണ്ടായി.
Post Your Comments