ന്യൂയോർക്ക് : ഹിന്ദിയിൽ വെബ്സൈറ്റ് അവതരിപ്പിക്കാൻ തയാറെടുത്ത് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണ്‍. രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇംഗ്ലീഷില്‍ മാത്രമാണ് ഇപ്പോൾ ആമസോണ്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ അതിനാൽ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ഹിന്ദി വെബ്സൈറ്റ് വിജയിച്ചാൽ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് ആമസോൺ അവതരിപ്പിക്കുമെന്നാണ് സൂചന.
Also read : വിപണി കീഴടക്കാൻ ബജറ്റ് സ്മാർട്ട് ഫോണുമായി ഹുവാവെ
Post Your Comments