Latest NewsFunny & Weird

118-ാം വയസിലും ചുറുചുറുക്കോടെ ഗിറ്റാർ വായിക്കുന്ന “ജൂലി മുത്തശ്ശിയമ്മ”

ഏറ്റവും പ്രായമേറിയ ആള്‍ ! 100-ാം വയസിലും ജീവിച്ചിരിക്കുന്നു ! എന്നീ വാര്‍ത്തകള്‍ നാം ദിനപ്രതി മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നുണ്ടാകും… എന്നാല്‍ തന്റെ 118 -ാം വയസിലും ചെറുപ്പക്കാരെപ്പോലെ തന്നെ ചുറുചുറുക്കോടെ ഗിറ്റാർ വായിക്കുന്ന മുത്തശ്ശിയമ്മയുടെ വാര്‍ത്ത നിങ്ങളുടെ കണ്ണുകളിലൂടെ കടന്ന് പോയിരിക്കാന്‍ ഇടയുണ്ടാകില്ല.

ബോളിവീയയില്‍ ഉള്ള ജൂലിയാ ഫ്‌ളോര്‍സ് കൊളിക്വവ എന്ന ഭൂമിയിലെ തന്നെ ഏറ്റവും പ്രായമേറിയ മുത്തശ്ശിയമ്മയാണ് തന്റെ 118 -ാം വയസിലും തികഞ്ഞ ആനന്ദത്തോടെ പ്രായത്തിന്റെ യാതൊരു അസ്വസ്ഥതകളുമില്ലാതെ എനര്‍ജിറ്റിക്കായി ഗിറ്റാർ വിരലോടിക്കുന്നത്.

ഈ മുത്തശ്ശിയമ്മയുടെ ജീവിതത്തോടുളള സമീപനം എല്ലാ ചെറുപ്പാക്കാര്‍ക്കും പ്രചോദനമേകുന്നതാണ്. 1900 ഒക്ടോബര്‍ 26 ന് ബോളിവിയന്‍ മലനിരകളിലുള്ള ഒരു ഖനന സംബന്ധമായ ജോലിചെയ്യുന്ന ക്യാമ്പിലെ മാതാപിതാക്കള്‍ക്കാണ് ജൂലി മുത്തശ്ശി ജനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ആള്‍ക്കുള്ള ഗിന്നസ് റെക്കോര്‍ഡിന് യോഗ്യതയുണ്ടായിട്ടും ജൂലി മുത്തശ്ശിയമ്മ തനിക്ക് റെക്കോര്‍ഡ് നല്‍കുന്നതിനായി ഗിന്നസ് അധികൃതരെ സമീപിച്ചിട്ടില്ല.

ജൂലിമുത്തശ്ശിയമ്മ തന്റെ ചെറിയ ഗിറ്റാറിൽ (ചരങ്ങോ എന്നാണ് ഈ ഗിറ്റാറിന് പറയുക) അവിടുത്തെ ഭാഷയായ കൊച്വവാ ഭാഷയില്‍ പാടി അതിനൊപ്പം ഗിറ്റാർ വായിക്കുന്നത് കേട്ടുനില്‍ക്കാന്‍ ഒരു വല്ലാത്ത സുഖമാണ്.

കുടാതെ ഈ മുത്തശ്ശിയമ്മ ഒരു മൃഗസ്‌നേഹിയും കൂടിയാണ്. പൂച്ചക്കുട്ടിയും പപ്പിക്കുട്ടന്‍മാരും കോഴികളും ഇവരെല്ലാം ജൂലിമുത്തശ്ശിയമ്മയുടെ ഉറ്റതോഴന്‍മാരാണ്. ഇവരുമായി കളിച്ചു രസിക്കാന്‍ ദിവസത്തില്‍ ഒരു നിശ്ചിതസമയം തന്നെ ജൂലിമുത്തശ്ശിയമ്മ നീക്കിവെച്ചിരിക്കും. ജൂലിമുത്തശ്ശിയമ്മ വിവാഹിതയല്ല. അവരുടെ അനന്തരവളുടെ മകളുടെ കൂടെയാണ് താമസം.

തെക്കേ അമേരിക്കയിലെ ഏറ്റവും മരണനിരക്ക് കൂടിയ ബോളിവീയ പോലുള്ള സ്ഥലത്ത് 118 -ാം വയസിലും ജൂലിമുത്തശ്ശിയമ്മയുടെ ജീവിതം ഏവരേയും അതിശയമുണര്‍ത്തുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button