ഹാപ്പി ബര്‍ത്ത്‌ഡേക്ക് കേക്കില്‍ ഇഷ്ടപെട്ടവരുടെ പേര് എഴുതിയ ഐസ്‌ക്രീമും മനോഹരമായ പൂക്കള്‍ കൊത്തിയ ഐസ്‌ക്രീമുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട് അതൊക്കെ രുചിയോടെ തിന്നിട്ടുമുണ്ട് എന്നാല്‍ ഡോഗ് ഐസ്‌ക്രീം ങേഹേ!!!!! ജീവിതത്തില്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകില്ല.
എന്നാലിപ്പോൾ അത് കഴിക്കണമെന്ന് വെച്ചാൽ അതിപ്പോൾ നടക്കുമെന്നും തോന്നണില്ല. കാരണം ഡോഗ് ഐസ്‌ക്രീം തിന്നണോങ്കി നിങ്ങളങ്ങ് ‘ബിമാനത്തെ’ കേറണം. അതുകൊണ്ട് ഡോഗ് ഐസ്‌ക്രീം തിന്നാനുളള പൂതിയങ്ങ് മനസില്‍ വെച്ച് ഇപ്പോ ഡോഗ് ഐസ്‌ക്രീമിനെക്കുറിച്ച് നമ്മുക്ക് കുറച്ച് അറിയാം.
അങ്ങ് തയ്‌വാനിലാണ് ഡോഗ് ഐസ്‌ക്രീം വൈറല്‍ ആയിരിക്കുന്നത്. കോസിയിങ്ങിലുള്ള ജെ.സി. കോ ആര്‍ട്ട് കിച്ചനാണ് ഐസ്‌ക്രീം പ്രേമികള്‍ക്ക് പുതിയൊരു രുചിയനുഭവം ഒരുക്കിയിരിക്കുന്നത്. ബ്രീഡിനങ്ങളായ പഗ്,ലാബ് തുടങ്ങിയ ഇനങ്ങളിലുള്ള നായകളുടെ രൂപത്തിലുളള ഐസ്‌ക്രീമുകളാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ ഐസ്‌ക്രീം പ്രേമികള്‍ക്കായി രൂപപ്പെടുത്തുന്നത്. ഡോഗ് ഐസ്‌ക്രീം, നായ പ്രേമികള്‍ ആസ്വദിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
how you feel about this pic.twitter.com/TTwR9mps1w
— ✰grimey✧彡 ?$? (@babygrimey) August 3, 2018
എന്നിരിക്കിലും ഡോഗ് ഐസ്‌ക്രീം സംബന്ധമായ വീഡിയോസ് സോഷ്യല്‍ വെബ്‌സൈററുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്. ഏകദേശം 14 മില്യണ്‍ ആളുകള്‍ ഇതിനോട് അനുബന്ധിയായി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വീഡീയോസ് കണ്ടുകഴിഞ്ഞു. ഇത് തന്നെ കാണിക്കുന്നത് ഡോഗ് ഐസ്‌ക്രീമിന് ആളുകളിലുള്ള പ്രിയമാണ്.
ഏതാണ്ട് 5 മണിക്കൂറുകള്‍ കൊണ്ടാണ് ഡോഗ് ഐസ്‌ക്രീം ഉണ്ടാക്കിയെടുക്കുന്നത്. മൈനസ് 22 ഡ്രിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാണ് ഇത് തീന്‍മേശയില്‍ എത്തുന്നത്. ശരിക്കും ഡോഗിനെപ്പോല തന്നെ തോന്നിക്കുന്ന വിധമുളള പൂര്‍ണ്ണതായാണ് ഡോഗ് ഐസ്‌ക്രീമിന്. കണ്ണുകളും രോമവുമെല്ലാം ശരിക്കും ഒരു ഒര്‍ജിനല്‍ ബ്രീഡ് നായ നമ്മുടെ ടേബിളില്‍ വന്നിരിക്കുന്ന തോന്നല്‍ നമ്മളില്‍ ജനിപ്പിക്കും.
3 ഫ്‌ളേവറിലായിട്ടായിരിക്കും ഡോഗ് ഐസ്‌ക്രീം ലഭ്യമാകുക. ഏള്‍ഗ്രേ നിറത്തില്‍ ലാബിന്റെ രൂപത്തിലുളളതും ചോക്ളേററ് കളറില്‍ പഗ്ഗിന്റെ രൂപത്തിലുള്ളതും പീനട്ട് (നിലക്കടല) യുടെ നിറത്തില്‍ ഷാര്‍ പീസ് എന്ന ഇനത്തിലുളള നായയുടെ രൂപത്തിലുമാണ് ഐസ്‌ക്രീം ലഭ്യമാകുക. ഷാര്‍ പീസ എന്ന് പറയുന്നത് ചൈനീസ് ഇനത്തിലുള്ള ഒരു നായയാണ്.
110 മുതല്‍ 188 തായ് വാന്‍ ഡോളര്‍ വരെയാണ് ഈ ഡോഗ് ഐസ്‌ക്രീമിന്റെ വില. ഇത് ഏകദേശം ഇന്ത്യന്‍ കറന്‍സിയില്‍ 300 രൂപയോളം വരും. പൈസ എത്രയാലും ജീവമുള്ള ഡോഗിനെപ്പോലെ അത്ര ഫിനിഷിങ്ങില്‍ നിര്‍മ്മിക്കുന്ന ഡോഗ് ഷെയ്പ്പ്ഡ് ഐസ്‌ക്രീമിനോട് ആളുകള്‍ക്ക് വല്ലാത്ത താല്‍പാര്യമാണ്. അല്ലെങ്കില്‍ ഒരു ദിവസം 100 ല്‍ കൂടുതല്‍ ഡോഗ് ഐസ്‌ക്രീം നിര്‍മ്മാതക്കള്‍ വിറ്റഴിക്കില്ലല്ലോ !!!!!!!!!!!
Post Your Comments