സി.സി.ടിവിയുടെ കാലഘട്ടമാണ്. തെളിയാത്ത പ്രമാദമായ ഒട്ടനേകം കേസുകള്‍ ക്യാമറക്കണ്ണുകളിലൂടെയാണ് വെളിച്ചത്ത് വന്നിരിക്കുന്നതെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇന്ന് സുരക്ഷിതത്വത്തിനായി ഉപയോഗിക്കേണ്ട ക്യാമറക്കണ്ണുകള്‍ പലരും ചീത്തപ്രവര്‍ത്തികള്‍ക്ക് അവരുടെ ബലഹീനതകള്‍ക്കായി ഉപയോഗിക്കുന്നതായാണ് കണ്ട് വരുന്നത്. ഹോട്ടല്‍ റൂമിലെ ചിലരുടെ സ്വകാര്യതകള്‍ രഹസ്യ ക്യാമറവെച്ച് പകര്‍ത്തിയതിന്പി ടിക്കപ്പെടുന്നവരുടെ നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ നമ്മള്‍ ഈ വിഷയത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ക്യാമറക്കണ്ണില്‍ നിന്ന് സുരക്ഷിതനാകുന്നതിനായി ചില ടിപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു
നിങ്ങള്‍ ഒരു ഹോട്ടലില്‍ മുറി എടുക്കുമ്പോള്‍ സംശയകണ്ണുകളോടെ വേണം അവിടെയെല്ലാം വീക്ഷിക്കാന്‍. റൂമിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ തന്നെ അവിടെ വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും ഒന്നെങ്കില്‍ അതൊരു ചെടിച്ചട്ടിയായിരിക്കാം ,അല്ലെങ്കില്‍ സ്വിച്ച് ബോര്‍ഡ്, ക്ലോക്കുകള്‍, വെന്‌റിലേഷന്‍, എക്‌സ്‌ഹോസ്‌ററ് ഫാനുകള്‍ , ടേബിള്‍ ലാംപുകള്‍, പെയിന്റിങ്ങുകള്‍, ലൈററിങ്ങുകള്‍, ഇവിടെയെല്ലാം ഹിഡന്‍ ക്യാമറ വെച്ചിരിക്കാന്‍ സാധ്യതയേറെയാണ്. ഇവയൊക്കെ ഒരു ഉദാഹരണമാണ്. ഇതിലേറെ സാധനങ്ങള്‍ നിങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ ഇത് ഉദ്ദേശിച്ചിട്ടുളള ആള്‍ ആ മുറിയില്‍ വെച്ചിട്ടുണ്ടാകാം. അങ്ങനെ ക്യാമറയുടെ സാന്നിധ്യം തോന്നുകയാണെങ്കില്‍ ഉടനെ നിങ്ങള്‍ ആ മുറി മുഴുവന്‍ ഇരുട്ടാകുന്ന വിധം ലൈറ്റുകള്‍ എല്ലാം കെടുത്തുക എന്നിട്ട് സസൂഷ്മം ആ മുറി മൊത്തം നിരീക്ഷിക്കുക. അപ്പോള്‍ അവിടെ ചുവന്നതോ പച്ചയോ വെളിച്ചത്തില്‍ എന്റെങ്കിലും വട്ടത്തില്‍ മിന്നുന്നുണ്ടെങ്കില്‍ അവിടെ തീര്‍ച്ചയായും ക്യാമറയുടെ സാന്നിധ്യം ഉറപ്പിക്കാം.
ഫോണില്‍ നിന്ന് ഒരു കാള്‍ ചെയ്യുക. കാള്‍ കട്ട് ചെയാതെ ക്യാമറയുടെ സാന്നിധ്യം കണ്ട അതായത് ചുമപ്പും പച്ചയും മിന്നിയ വസ്തുവിന്റെ അടുത്തേയ്ക്ക് ചെല്ലുക. എന്നിട്ട് കാളിങ്ങ് പരുവത്തിലുള്ള ഫോണ്‍ ക്യാമറയുടെ സാന്നിധ്യം കണ്ട വസ്തുവിനോട് ചേര്‍ത്ത് പിടിക്കുക അപ്പോള്‍ നിങ്ങള്‍ക്ക് വിചിത്രമായ ഒരു ശബ്ദം അവിടെനിന്ന് കേല്‍ക്കുവാന്‍ സാധിച്ചാല്‍ അവിടെ ക്യാമറയുണ്ടെന്ന് ഉറപ്പിക്കാം. ഇനി നിങ്ങളുടെ ഫോണിലെ ഫ്ലാഷ് ലൈററ് ഓണാക്കിയതിന് ശേഷം മുറിക്ക് ചുററും തെളിയിച്ച് നോക്കുക. എവിടെയെങ്കിലും ക്യാമറ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവിടം തീര്‍ച്ചയായും നക്ഷത്രം പോലെ മിന്നിത്തിളങ്ങിയിരിക്കും. ഇത് സംബന്ധമായി ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനാല്‍ തീര്‍ച്ചയായും നാം ജാഗ്രതയോടെ ഇരിക്കണം. ഇനിയെങ്കിലും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കേണ്ടി വരുമ്പോള്‍ അവിടെ ക്യാമറയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തുക.
Also read : പൊതു വൈഫൈ ഉപയോഗിക്കുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കൂ
Post Your Comments