Latest NewsKeralaIndia

സ്ത്രീകള്‍ക്ക് ശബരിമലയിലെ പതിനെട്ടാംപടി കയറാമോ? രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധികള്‍ ഇവയൊക്കെ

ന്യൂഡല്‍ഹി: ഒരു മാസത്തിനകം ചില സുപ്രധാന വിധികള്‍ അറിയാന്‍ കഴിയും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി നില്‍ക്കേ സുപ്രധാന വിധികളില്‍ തീരുമാനം ആകുമെന്നാണ് സൂചന. വിവാഹേതരബന്ധം കുറ്റകൃത്യമാകുമോയെന്നും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുമോയെന്നും ആധാര്‍ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും തുടങ്ങിയവ ഇതില്‍ പെടുന്നതാണ്. രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന സുപ്രധാന വിധികളാണ് ഈ മാസം പുറപ്പെടുവിക്കുക.

ശബരിമലയിലെ പരമ്പരാഗതമായി നില നില്‍ക്കുന്ന ആചാരത്തിന് മാറ്റം വരുമോയെന്ന് ഈ മാസം അറിയാം. വലിയ വെല്ലുവിളി തന്നെയാണ് സുപ്രീംകോടതിക്ക് മുന്‍പിലുള്ളത്. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കില്ല എന്ന സൂചന സുപ്രീംകോടതി നേരത്തെ നല്‍കിയിരുന്നു. വിവാഹേതര ബന്ധങ്ങളെയും സ്വവര്‍ഗ്ഗരതിയെയും സംബന്ധിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികളിലും ദീപക് മിശ്രയുടെ ബഞ്ച് വിധി പറയേണ്ടതുണ്ട്.

Read Also:വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്; ഇറച്ചി കേടുവരാതെ സൂക്ഷിക്കാന്‍ ഒരു എളുപ്പവഴി 

വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീകളേയും കുറ്റക്കാരികളാക്കി കാണണമെന്ന പൊതുതാല്‍പ്പര്യഹര്‍ജിയാണ് ഇവയില്‍ പ്രധാനം. വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ലൈംഗികതയുടെ കാര്യത്തില്‍ ഒരു പങ്കാളിക്കൊപ്പം ഉറച്ചു നില്‍ക്കണമെന്ന കാര്യം നിര്‍ബ്ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്ന സൂചനയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ളത്. ലൈംഗിക ന്യുനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച കാര്യവും ഇതുപോലെ തന്നെയാണ്.

SUPRIME COURT

സമൂഹത്തിന്റെ മനോഭാവം കാരണം തങ്ങളുടെ യഥാര്‍ത്ഥ ലൈംഗികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്നത്. സ്വവര്‍ഗ്ഗരതി കുറ്റമായി കാണുന്ന 377 ാം വകുപ്പ് റദ്ദാക്കാനുള്ള ആവശ്യമാണ് ഭിന്നലിംഗ വിഭാഗത്തിലുള്ളവര്‍ കോടതിയില്‍ നല്‍കുന്ന നിര്‍ദേശം. അതേസമയം ആധാര്‍ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും വാദത്തിലും ബെഞ്ച് വിധി പറയേണ്ടതുണ്ട്.

Read Also: നായയുടെ കുരയും കൊതുകു കടിയും, ഉറക്കം നഷ്ടമാകുന്നു; മുറിയില്‍ നിന്നും മാറ്റണമെന്ന് ലാലു പ്രസാദ് യാദവ്

ബാബറി മസ്ജിദ് തര്‍ക്കം ഭരണഘടനാബഞ്ചിന് വിടണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം, സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം, ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കുക, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയ കേസുകളിലും കോടതിവിധി ഒരു മാസത്തിനുള്ളില്‍ വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button