ബര്‍വാനി : ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം മാതാവിനെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത മകന് അറസ്റ്റിലായി. നാല്പ്പത്തഞ്ചു വയസ്സുള്ള മാതാവിനെയാണ് മുപ്പതുകാരനായ മകന് പീഡിപ്പിച്ചത് . മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ സുരാനിയില് ഞായറാഴ്ചയായിരുന്നു സംഭവം.
പ്രതിയുടെ ഏഴുവയസുകാരന് മകന്റെ മുന്നിലിട്ടായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്. സംഭവം നടക്കുമ്പോള്‍ മാതാവിന്റെ ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മകന്റെ പിടിവിട്ട് മൂന്നു പേരക്കുട്ടികളുമായി ആ മാതാവ് രക്ഷപ്പെടുകയായിരുന്നു.
read also : ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയയാക്കി ഭർത്താവ്
മൂന്നു കുട്ടികളുടെ പിതാവായ പ്രതി രണ്ടു വര്‍ഷമായി ഭാര്യയില്‍നിന്ന് അകന്നു കഴിയുകയാണ്. പ്രതിയുടെ പേരില്‍ പീഡനശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments