ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം രാജ്യത്താകമാനം ഇല്ലാതാക്കിയത് 1400 പേരെ. കേരളത്തില്‍ മാത്രം 488 പേര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. കേരളത്തില്‍ 488 പേര്‍ മരിക്കുകയും 14 ജില്ലകളിലായി 54.11 ലക്ഷം ജനങ്ങളെ പ്രളയ ദുരന്തം ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തില്‍ ഇത്തവണയുണ്ടായത്. സംസ്ഥാനത്ത് 14.55 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. 57,024 ഹെക്ടര്‍ കൃഷി നാശമുണ്ടായി. 15 പേരെ കാണാതായി.
അതേസമയം 43 പേരെ രാജ്യത്ത് ആകെ കാണാതായിട്ടുണ്ട്. യു.പിയില്‍ 14 പേരെയും ബംഗാളില്‍ അഞ്ചുപേരെയും ഉത്തരാഖണ്ഡില്‍ ആറുപേരെയും കര്‍ണാടകയില്‍ മൂന്നുപേരെയും കാണാതായി. കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ആളുകളുടെ ജീവനെടുത്തത്. പത്ത് സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 386 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററാണ് കണക്ക് പുറത്തുവിട്ടത്. അസമില്‍ 11.47 ലക്ഷം പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു.
മരിച്ചവരുടെ എണ്ണം
ഉത്തര്‍പ്രദേശ് 254
പശ്ചിമ ബംഗാള്‍ 210
കര്‍ണാടക 170
മഹാരാഷ്ട്ര 139
ഗുജറാത്ത് 52
അസാം 50
ഉത്തരാഖണ്ഡ് 37
ഒറീസ 29
നാഗാലാന്‍ഡ് 11
Post Your Comments