
ശ്രീനഗർ ; സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരിൽ ഒരാൾ വെടിയേറ്റ് മരിച്ചു.ഫയാസ് അഹമ്മദ് വാനി എന്ന യുവാവാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുൽവാമയിൽ ഭീകരർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈനികർ കഴിഞ്ഞ ദിവസം തിരച്ചിലിനായി എത്തിയത്. എന്നാൽ ഇതിനിടെ ഗുസ്സോ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ സൈന്യത്തിനു നേരെ കല്ലെറിഞ്ഞു.
തുടർന്ന് സൈന്യം ഇവർക്കെതിരെ വെടിവയ്പ്പ് നടത്തി .വെടിയേറ്റ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.ഭീകരർക്കെതിരെ പോരാടുന്ന സുരക്ഷാ സേനയ്ക്കെതിരെ കല്ലെറിയുന്നവരെയും ഭീകരരായി കണക്കാക്കുമെന്ന് കരസേന മേധാവിയുടെ മുന്നറിയിപ്പുണ്ടായിട്ടും ഇത് തുടരുകയാണ്.
കശ്മീര്‍ താഴ്വരയില് സുരക്ഷ സൈനികര്‍ക്കു നേരെയും മറ്റ് ആള്‍ക്കാര്‍ക്കു നേരെയും വിഘടനവാദികളായ ആളുകള്‍ കല്ലെറിയുന്ന സംഭവങ്ങള്‍ അടുത്തിടെയാണ് ക്രമാതീതമായി വര്‍ധിച്ചത്.
Post Your Comments