Latest NewsCinemaNewsEntertainment

ഇഷ്ട താരത്തിനെ കാണാൻ സാധിച്ചില്ല, ആരാധകൻ ആത്മഹത്യ ചെയ്തു

സൂപ്പർതാരങ്ങൾക്ക് എന്തിനും ഏതിനും ആരാധകരെ കിട്ടുന്ന കാലത്ത് ആണ് നമ്മൾ ജീവിക്കുന്നത്

സൂപ്പർതാരങ്ങൾക്ക് എന്തിനും ഏതിനും ആരാധകരെ കിട്ടുന്ന കാലത്ത് ആണ് നമ്മൾ ജീവിക്കുന്നത്. അവർക്ക് വേണ്ടി തല്ലാൻ മുതൽ ഒരാളെ അസഭ്യം പറയാൻ വരെ ഒരുങ്ങുന്നവർ ഉള്ള അപകടകരമായ കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സൂപ്പർസ്റ്റാറുകൾക്ക് വേണ്ടി ജീവൻ കളയാൻ വരെ ഒരുക്കം ആണ് അവർ. ഇപ്പോൾ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ്.വിജയവാഡയിലാണ് സംഭവം.

തെലുങ്കു സൂപ്പർസ്റ്റാർ പവൻ കല്യാണിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ മനം നൊന്താണ് വിജയവാഡയിൽ ജിം ട്രൈനെർ ആയ അനില്‍ തൂങ്ങി മരിച്ചത്. പവൻ കല്യാണിന്റെ കടുത്ത ആരാധകൻ ആണ് താനെന്നും ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. എന്റെ ശവസംസ്കാരത്തിനെങ്കിലും അദ്ദേഹം വരണം എന്ന് അനിൽ തന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button