മുസാഫർനഗർ: സ്‌കൂളിന് പുറത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ന് രാവിലെ കാന്തല നാഷണൽ ഇന്റർ കോളേജിന് മുന്നിൽവെച്ചായിരുന്നു വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രിയാൻഷു എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: ഹോളിവുഡ് നടി വനേസാ മാര്‍ക്വിസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു
Post Your Comments