വാഹന പ്രേമികള്‍ക്ക് ഒരു നിരാശ വാര്‍ത്ത, ഇനിമുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ വൈകും. വാഹനങ്ങളിലെ പുതിയ സ്പെയര്‍ പാര്‍ട്സുകളുടെ വില ഉയര്‍ന്നതും ഉയര്‍ന്ന നികുതിയും മൂലം വാഹനങ്ങള്‍ ഇനി നിരത്തില്‍ ഇറക്കണമെങ്കില്‍ വലിയ പണച്ചെലവ് തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുള്‍ സൂചിപ്പിക്കുന്നത്.
Also Read : വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ബെന്‍സിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍
ചില അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ സൗജന്യസര്വ്വീസും ഓയില്‍ മാറ്റിക്കൊടുക്കലും വാഹനഭാഗങ്ങള്‍ക്ക് പകുതി വിലയും തുടങ്ങി ആനുകൂല്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും വലിയൊരു തുകയില്ലാതെ വാഹനം നിരത്തിലിറക്കാന്‍ സാധിക്കുകയില്ല. 28 ശതമാനമാണ് വാഹനങ്ങളുടെ 90 ശതമാനം സ്പെയ്ര്പാര്ട്സുകള്ക്കും നികുതി ഈടാക്കുന്നത്.
എന്നാല്‍ ഈയിടെ സ്പെയ്ര്പാര്ട്സുകളുടെ വില ഉയരുകയും ചെയ്തിരുന്നു. ഇതാണ് വാഹനപ്രമികള്ക്ക് നിരാശ സമ്മാനിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നത് വാഹന ഭാഗങ്ങളുടെ തേയ്മാനം ഒഴിവാക്കിയുള്ള ചുരുങ്ങിയ തുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിച്ചു വരുന്ന തുകയുടെ ഇരട്ടിയോളം വേണ്ടിവരും പുതിയ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാനെടുക്കുന്നത്.
Post Your Comments