Latest NewsNewsAutomobile

വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ബെന്‍സിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍

വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ബെന്‍സിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. പുതിയ സി-ക്ലാസ് മോഡലാണ് ഇത്തവണ മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഢംബര കാര്‍ പ്രേമികളുടെ മനംകവരുന്ന എഡിഷന്‍ സിയുടെ വിപണി വില 42.54 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ആഡംബര ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച പുതിയ മോഡിലിന്റെ ടോപ് വേരിയന്റ് വില 46.87 ലക്ഷം രൂപയാണ്.

വിപണിയിലുള്ള ബെന്‍സിന്റെ സിക്ലാസ് മോഡലുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പാണ് പുതിയ മോഡല്‍. പുതിയ സി-ക്ലാസ് മോഡലിന്റെ എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ എന്നിവ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

ഫ്രണ്ട് ആപ്രണ്‍ സ്‌പോയിലര്‍, ബ്ലാക് റിയര്‍ സ്‌പോയിലര്‍, ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ 5 ട്വിന്‍സ്‌പോക്ക് ലൈറ്റ് അലോയ് വീലുകള്‍, എഡിഷന്‍ സി ബാഡ്ജിംഗും ഫണ്ട് ലോഗോ പ്രൊജക്ടറും എന്നിവ പുതിയ സി-ക്ലാസ് മോഡലിനെ ജനപ്രിയമാക്കുന്നു.

C 200, C 220 d, C 250 d അവന്റ്ഗാര്‍ഡെ വേരിയന്റുകളിലാണ് പുതിയ മോഡിലിനുള്ളത്. സവിശേഷമായ ഹയാസിന്ത് റെഡ് സ്‌കീം ബെന്‍സ് ആരാധകരുടെ മനം കവരും. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടര്‍ റോളന്‍ഡ് ഫോള്‍ജറാണ് പുതിയ മോഡിലിനെ പരിചയെപ്പെടുത്തിയത്.

ഇതിനു പുറമെ ഗാര്‍മിന്‍ മാപ് പൈലറ്റ് എസ്ഡി കാര്‍ഡ് നാവിഗേഷന്‍ സിസ്റ്റവും ബ്ലാക് ആഷ് വുഡ് ഫിനിഷോടു കൂടിയ ഇന്റീരിയറും ബെന്‍സിന്റെ പുതിയ മോഡലിന്റെ പ്രത്യേകതയാണ്.

 

shortlink

Post Your Comments


Back to top button