ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലയെന്നതാണ് സത്യാവസ്ഥ. എന്നാൽ ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി വളർന്നിരിക്കുകയാണ്. നല്ല ഉറക്കത്തിന് ചില നല്ല ശീലങ്ങൾ പിന്തുടരുന്നത് സഹായകമാകും.
- ഉറക്കം വരുമ്പോൾ മാത്രം കിടക്കുക.
- കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കണം.
- വ്യായാമങ്ങൾ പകൽ സമയത്ത് മതി. രാവിലെയാണെങ്കിൽ ഉത്തമം. വെെകിട്ടുള്ള വർക്ക് ഔട്ടുകൾ ചിലപ്പോൾ ഉറക്ക കുറവിന് കാരണമാകും.
- രാവിലെ എഴുനേറ്റ് നടക്കുന്നത് ശീലമാക്കാം. രാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന് നല്ലതാണ്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം ഉറക്കം ക്രമമാക്കാനും സഹായിക്കുന്നു.
- ഉറക്കക്കുറവുള്ളവർ പകൽ ഉറങ്ങരുത്.
- കാപ്പി, ചായ, സിഗരറ്റ് മദ്യം എന്നിവ ഉപയോഗിക്കുന്നവർക്ക് ഉറക്കം കുറയാനുള്ള സാധ്യതയുണ്ട്.
- ഉറങ്ങുന്ന മുറിയിൽ നിന്ന് ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവ ഒഴിവാക്കണം.
Post Your Comments