Latest NewsNewsLife StyleHealth & Fitness

ഉറക്കക്കുറവ് പരിഹരിക്കാൻ

ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലായെന്നതാണ് സത്യാവസ്ഥ. എന്നാൽ, ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി വളർന്നിരിക്കുകയാണ്. നല്ല ഉറക്കത്തിന് ചില നല്ല ശീലങ്ങൾ പിന്തുടരുന്നത് സഹായകമാകും.

ഉറക്കം വരുമ്പോൾ മാത്രം കിടക്കുക.

കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കണം.

വ്യായാമങ്ങൾ പകൽ സമയത്ത് മതി. രാവിലെയാണെങ്കിൽ ഉത്തമം. വെെകിട്ടുള്ള വർക്കൗട്ടുകൾ ചിലപ്പോൾ ഉറക്ക കുറവിന് കാരണമാകും.

Read Also : എൽ.എൽ.ബി. പരീക്ഷയ്‌ക്കിടെ കോപ്പിയടി: സി.ഐ ഉൾപ്പെടെ നാല് പേർ പിടിയിൽ

രാവിലെ എഴുന്നേറ്റ് നടക്കുന്നത് ശീലമാക്കാം. രാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന് നല്ലതാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം ഉറക്കം ക്രമമാക്കാനും സഹായിക്കുന്നു.

ഉറക്കക്കുറവുള്ളവർ പകൽ ഉറങ്ങരുത്.

കാപ്പി, ചായ, സിഗരറ്റ് മദ്യം എന്നിവ ഉപയോഗിക്കുന്നവർക്ക് ഉറക്കം കുറയാനുള്ള സാധ്യതയുണ്ട്.

ഉറങ്ങുന്ന മുറിയിൽ നിന്ന് ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവ ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button