തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. ഇപ്പോൾ സഹായിച്ച ധനസഹായം തന്റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read also: പ്രളയ ബാധിതർക്കുള്ള സഹായം; പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല
അതേ സമയം കേന്ദ്ര ചട്ട പ്രകാരമേ കാര്യങ്ങള്‍ നീങ്ങുകയുള്ളൂവെന്നും ഈ ആഴ്ച തന്നെ ബാങ്ക് വഴി പണം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതിനായി മുഴുവന്‍ ആളുകളുടെയും അക്കൗണ്ട് നമ്പര്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments