Latest NewsInternational

വാഹനം ഓടിയ്ക്കുന്നവര്‍ക്ക് അഗ്നി പരീക്ഷയുമായി പൊലീസ് : 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും

ബ്രിട്ടണ്‍ : വാഹനം ഓടിയ്ക്കുന്നവര്‍ക്ക് അഗ്നി പരീക്ഷയുമായി പൊലീസ്. ഡ്രൈവിംഗ് സീറ്റിലിരുന്ന് 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ ലൈസന്‍സ് റദ്ദാകും. റോഡരികിലെ കണ്ണുപരിശോധന കര്‍ശനമാക്കാന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം. കണ്ണിന് തകരാറുണ്ടായിട്ടും ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ അത് വകവെക്കാതെ റോഡിലിറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. ബ്രിട്ടണിലാണ് വാഹനപരിശോധന കര്‍ശനമായിരിക്കുന്നത്.

മൂന്ന് നിര്‍ണായക കേന്ദ്രങ്ങളിലാണ് കാഴ്ചശക്തി പരിശോധനയ്ക്കായി വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. തെയിംസ് വാലി, ഹാംഷയര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് പരിശോധന. റോഡ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രേക്ക് എന്ന ചാരിറ്റിയും പദ്ധതിക്ക് പിന്തുണയുമായി കൂടെയുണ്ട്.

read also : പുതിയ ട്രാഫിക് നിയമം യുഎഇയില്‍ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുന്നു; ജാഗ്രതൈ

1937-ലാണ് ബ്രിട്ടനില്‍ റോഡ് സുരക്ഷയുടെ ഭാഗമായുള്ള കാഴ്ചശക്തി പരിശോധന കൊണ്ടുവന്നത്. 2013-ല്‍ കൊണ്ടുവന്ന കാസീസ് നിയമത്തിലൂടെയാണ് കാഴ്ചപരിശോധനയില്‍ പരാജയപ്പെടുന്നവരുടെ ലൈസന്‍സ് പിന്‍വലിക്കാനുള്ള തത്സമയ അധികാരം പൊലീസിന് നല്‍കിയത്. 87-കാരനായ ഒരാളോടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കാസി മക്ഫോര്‍ഡിന്റെ സ്മരണാര്‍ഥമാണ് ഈ നിയമത്തിന് കാസീസ് നിയമം എന്ന് പേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button