ഉത്തരകാശി: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയിലെ സന്ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 14പേരാണ് മരിച്ചത്. ഗംഗോത്രി ക്ഷേത്രത്തിലെ പൂജ ആഘോഷത്തില്‍ പങ്കെടുത്തു മമടങ്ങിയ ഉത്തരകാശി ജില്ലയില്‍ ഭങ്കോലി ഗ്രാമത്തിലെ താമസക്കാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
Also read : പ്രളയക്കെടുതി : നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്
പതിമൂന്നുപേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരു കൗമാരപ്രായക്കാരി ഡെറാഡൂണിലേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവെയുമാണ് മരിച്ചത്. മറ്റൊരു കൗമാരക്കാരിയെ തെരച്ചില്‍ നടത്തിയ പ്രാദേശിക ഭരണകൂടവും, പോലീസ്, എസ്ഡിആര്‍എഫ് ടീമുകളും ചേര്‍ന്ന് രക്ഷിച്ചു. ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ബസ് അകപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണു പ്രാഥമിക നിഗമനം. അതേസമയം ചൊവ്വാഴ്ച തെരച്ചില്‍ തുടരുമെന്നു ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് ചൗഹാന് പറഞ്ഞു.
Post Your Comments