ബേര്‍ണ്‍ലിക്കെതിരായ മത്സരത്തില്‍ അനാവശ്യമായി ചുവപ്പ് കാര്‍ഡ് സമ്പാദിച്ചതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍കസ് റാഷ്ഫോര്‍ഡ് ആരാധകരോട് മപ്പു പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞത്. വികാരപരമായി പെരുമാറി പോയി എന്നും അതിന് ക്ഷമിക്കണെന്നുമാണ് റാഷ്ഫോര്‍ഡ് ട്വിറ്ററില്‍ കുറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
Emotions got the better of me, I shouldn’t of reacted like that. Sorry to everyone at the club and all the fans #MUFC pic.twitter.com/6UWnxd4yYo
— Marcus Rashford (@MarcusRashford) September 2, 2018
ബേര്‍ണ്‍ലി താരം ബ്രാഡ്സ്ലിയെ തലകൊണ്ട് ഇടിച്ചതിനാണ് റഫറി റാഷ്ഫോര്‍ഡിനെ ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇതിനെ തുടര്‍ന്ന് അടുത്ത മൂന്നു മത്സരങ്ങളില്‍ താരത്തിന് വിലക്ക് നേരിടേണ്ടി വരും. റാഷ്ഫോര്‍ഡ് പുറത്തായെങ്കിലും മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു.
ALSO READ:ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Post Your Comments