Latest NewsIndia

ബഹിരാകാശ രംഗവും ഇന്ത്യ കയ്യടക്കുന്നു

ലോകരാഷ്ട്രങ്ങളെ അസൂയപ്പെടുത്തി ഇന്ത്യയുടെ ചാന്ദ്രയാന്‍-2 വും ബാഹുബലിയും

ബംഗളൂരു: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശരംഗത്ത് ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിിക്കുന്നത്. നാസയോട് കിടപിടിയ്ക്കും വിധത്തിലാണ് ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങള്‍. മാത്രമല്ല, ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്തെ മുന്‍നിര സ്ഥാപനമാകാനുള്ള മത്സരത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം . ഐഎസ്ആര്‍ഒ അടുത്ത ഏഴുമാസത്തിനിടെ ലക്ഷ്യമിടുന്നത് 19 വിക്ഷേപണങ്ങളാണ്. ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ രണ്ടാം ഭാഗമായ ചാന്ദ്രയാന്‍-2 അടക്കമാണിത്.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പത്ത് സാറ്റലൈറ്റുകളും അഞ്ച് ലോഞ്ചിങ് വെഹിക്കിളുകളും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും തിരക്കേറിയ വിക്ഷേപണ കാലയളവ് കൂടിയാകും ഇത്.

സെപ്റ്റംബര്‍ 15-ന് പിഎസ്എല്‍വി സി42 വിക്ഷേപണത്തോടെയാണ് ഇതിന് തുടക്കമാവുക. ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാകും പിഎസ്എല്‍വി സി42 കുതിച്ചുയരുക. നോവാസര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണിത്. ഒക്ടോബറില്‍ ഹൈപ്പര്‍സ്പെക്ടല്‍ ഇമേജിങ് സാറ്റലൈറ്റായ ഹൈസിസും ജി-സാറ്റ് 29ഉം വിക്ഷേപിക്കും. നവംബറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജിസാറ്റ്-7എ, ജിസാറ്റ്-11 എന്നിവയാകും വിക്ഷേപിക്കുക. ജിസാററ്റ്-11 ഫ്രഞ്ച് ഗിനിയില്‍നിന്നാകും വിക്ഷേപിക്കുക.

ഡിസംബറില്‍ എമിസാറ്റ് ഇന്ത്യയില്‍നിന്നും ജിസാറ്റ്-31 ഫ്രഞ്ച് ഗിനിയില്‍നിന്നും വിക്ഷേപിക്കും. ജനുവരിയിലാണ് ചാന്ദ്രയാന്‍-രണ്ട് വവിക്ഷേപണം. ഇതോടൊപ്പം റിസാറ്റ് 2-ബിയും വിക്ഷേപിക്കും. ഫെബ്രുവരിയില്‍ കാര്‍ട്ടോസാറ്റ്-3, നിമോ-എഎം, മാര്‍ച്ചില്‍ റിസാറ്റ്-2ബിആര്‍1 എന്നിവയും ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിക്കും.

read also : അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്‍.ഒ നീട്ടി

ഒക്ടോബറിലെ ജി-സാറ്റ് 29 വിക്ഷേപണം ഏറ്റവും ഭാരമേറിയ റോക്കറ്റുപയോഗിച്ചായിരിക്കും. ജിഎസ്എല്‍വി എംകെ-ഡി2 എന്ന റോക്കറ്റിന് ബാഹുബലി എന്നാണ് പേരിട്ടിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി ഇതുമാറുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button