![Elope-Marriage](/wp-content/uploads/2018/09/elope-marriage.jpg)
ഈറോഡ്•വധുവിനെ കാണാതായതിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.യുടെ വിവാഹം റദ്ദാക്കി. ഭവാനി നഗര്‍ എം.എല്‍.എ എസ്. ഈശ്വര (43) നും ഗോപിചെട്ടിപാളയത്തിന് സമീപം ഉക്കാരം സ്വദേശിനി ആര്. സന്ധ്യ (23) യും തമ്മിലുള്ള വിവാഹം ഈറോഡ് ജില്ലയിലെ ബണ്ണാരി അമ്മന്‍ കോവിലില്‍ വച്ച് സെപ്റ്റംബര്‍ 12 ന് നടത്താനിരിക്കുകയായിരുന്നു.
വധൂ വരന്മാരുടെ വീടുകളില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരവേയാണ് ശനിയാഴ്ച വധുവിനെ കാണാതായത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവും അടക്കമുള്ള എ.ഐ.ഡി.എം.കെ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്മ ആര്.തങ്കമണിയോട്, സത്യമംഗലത്തെ സഹോദരിയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞാണ് സന്ധ്യ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയില്ലെന്ന് കടത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
സന്ധ്യയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.
തങ്കമണിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ മകള്‍ തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിയ്ക്ക് സമീപം കൊളത്തുപാളയം സ്വദേശി വിഗ്നേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പരാതിയില്‍ തങ്കമണി പറയുന്നു.
സന്ധ്യയ്ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
Post Your Comments