തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അദ്ധ്യക്ഷ ചുമതല മന്ത്രി ഇ.പി ജയരാജനെ ഏല്‍പ്പിച്ച നടപടിയില്‍ വിമർശനവുമായി വി ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നൂറ് ദിവസം പോലും തികച്ച് ഭരണപരിചയം ഇല്ലാത്ത, ഉള്ള പരിചയമാണെങ്കില്‍ അത്ര അഭിമാനകരമല്ലാത്ത ഒരാള്‍ക്ക് തന്നെ ഇത്ര നിര്‍ണായക സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയതിലെ ഔചിത്യക്കുറവ് സി.പി.എമ്മിന് മനസിലാവാത്തതാണോയെന്ന് വി.ടി ബല്‍റാം ചോദിക്കുകയുണ്ടയായി.
Read also: പിണറായി വിജയനും എ കെ ബാലനും വിദേശ രാജ്യങ്ങളിലേക്ക്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നൂറ് ദിവസം പോലും തികച്ച് ഭരണപരിചയം ഇല്ലാത്ത, ഉള്ള പരിചയമാണെങ്കിൽ അത്ര അഭിമാനകരമല്ലാത്ത, ഒരാൾക്ക് തന്നെ ഇത്ര നിർണ്ണായക സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല നൽകിയതിലെ ഔചിത്യക്കുറവ് സിപിഎമ്മിന് മനസ്സിലാവാത്തതാണോ? അത്രക്കും ടാലന്റ് ഡെഫിസിറ്റ് ഈ മന്ത്രിസഭക്കുണ്ടെന്ന് വിമർശകർ പോലും പറയുമെന്ന് കരുതുന്നില്ല. ഞങ്ങടെ പാർട്ടി, ഞങ്ങടെ സർക്കാർ, ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ തീരുമാനിക്കും എന്നാണ് നിലപാടെങ്കിൽ പിന്നെ ഒന്നും പറയാനില്ല.
Post Your Comments