Latest NewsUAE

ഇക്കോണമി ക്ലാസില്‍ വന്‍ ഇളവുകളുമായി യു.എ.ഇ വിമാനക്കമ്പനി

അബുദാബി• അടുത്ത തവണ നിങ്ങള്‍ അബുദാബിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഇത്തിഹാദ് വിമാനത്തില്‍ ടിക്കറ്റ് എടുത്തോളൂ. ചെക്ക്‌ഡ് ഇന്‍ ബാഗ് ഇല്ലാതെ ഹാന്‍ഡ് ബാഗേജ് മാത്രമുള്ളവര്‍ക്ക് ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന പുതിയ ഓഫറാണ് അബുദാബിയുടെ ഫ്ലാഗ്ഷിപ്‌ എയര്‍ലൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.

READ MORE: നൈജീരിയയിൽ നിന്നു ദുബായിൽ മടങ്ങിയെത്തിയ പ്രവാസി മരിച്ചു

ഹാന്‍ഡ് ബാഗേജായി 7 കിലോഗ്രാമാണ് കമ്പനി അനുവദിക്കുന്നത്. അബുദാബി, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ലെബനോണ്‍, ഈജിപ്ത്, അസര്‍ബെയ്ജാന്‍ എന്നിവിടങ്ങള്‍ക്കിടയിലുള്ള വിമാനങ്ങളില്‍ പ്രത്യേക നിരക്ക് ലഭ്യമാകും.

പ്രത്യേക നിരക്കിലുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ചെക്ക്ഡ് ഇന്‍ ബാഗേജ് കൂടി കൊണ്ട് പോകേണ്ട സാഹചര്യം വന്നാല്‍ ചെക്ക് ഇന്‍ സമയത്ത് അധികമായി വാങ്ങാന്‍ കഴിയും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍ അധിക ബാഗേജില്‍ 20% ഇളവും ലഭിക്കും.

shortlink

Post Your Comments


Back to top button