Latest NewsIndia

കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുമോ! സന്ദേഹമകറ്റാനായി ജെയ്റ്റ്ലിക്ക് സി.ഐ.എ.ടിയുടെ കത്ത്

കറന്‍സി നോട്ടുകള്‍ രോഗങ്ങള്‍ പടര്‍ത്തുന്നുവെന്നതില്‍ കഴമ്പുണ്ടെങ്കില്‍ അതിനെതിരെ പരിഹാരമാര്‍ഗമായി കേന്ദ്രം വേണ്ട നടപടിയെടുക്കണമെന്നും കത്തിലുണ്ട്

ന്യുഡല്‍ഹി: കറന്‍സിയിലൂടെ രോഗങ്ങള്‍ പകരുന്നുണ്ടോ എന്ന് വ്യാപകമായി സംശയങ്ങള്‍ നിലനില്‍ക്കെ ഇതിനെക്കററിച്ച് വിശദമായ പഠനം വേണമെന്നാവശ്യമുന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്ത് നല്‍കി. കറന്‍സി നോട്ടുകള്‍ രോഗങ്ങള്‍ പടര്‍ത്തുന്നുവെന്നതില്‍ കഴമ്പുണ്ടെങ്കില്‍ അതിനെതിരെ പരിഹാരമാര്‍ഗമായി കേന്ദ്രം വേണ്ട നടപടിയെടുക്കണമെന്നും കത്തിലുണ്ട്.

Also Read: ദുരിതാശ്വാസ ക്യാമ്പില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍

നോട്ടുകളിലൂടെ ഒട്ടേറെ രോഗങ്ങള്‍ പകരുമെന്നാണ് അടുത്തിടയായി നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുവെന്നാണ് കത്തിലുള്ളത്. നിരവധി ശാസ്ത്ര ജേര്‍ണലുകളില്‍ ഈ വിഷയത്തെക്കുറിച്ച് വര്‍ഷംതോറും റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും കാര്യമായി പഠനങ്ങളോ അന്വേഷണങ്ങളോ ഉണ്ടാകാറില്ലെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറള്‍ പ്രവീണ്‍ കണ്ടേല്‍വാള്‍ കത്തില്‍ കുറിച്ചിട്ടുണ്ട്. വ്യാപാരി സമൂഹമാണ് കറന്‍സി നോട്ടുകള്‍ കൂടുതലായും കൈകാര്യം ചെയ്യുന്നത്. റിപ്പോര്‍ട്ടില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ ഞങ്ങള്‍ വ്യാപാരികള്‍ മാത്രമല്ല സര്‍വ്വജനങ്ങളുമാണ് ഇതിന്റെ പ്രത്യഘാതം നേരിടാന്‍ പോകുന്നത്. കേന്ദ്രവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് അഭികാമ്യമായ അന്വേഷണം നടത്തുണമെന്നും പ്രവീണ്‍ കണ്ടേല്‍വാള്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button