Latest NewsMollywood

പേളിയുടെ പ്രണയം തന്ത്രമോ? ശ്രീനിഷിന്റെ ഈ സംശയത്തിന് പിന്നില്‍?

തന്നെ എപ്പോഴും പിന്തുണയ്ക്കുന്ന ശ്രീനിഷിനൊപ്പം ഇനിയുള്ള ജീവിതവും പങ്കിടാന്‍ ആഗ്രഹിക്കുകയാണെന്നു പേളി

പേളിയുടെ പ്രണയം സീക്രട്ട് ടാസ്‌കോ എന്ന രീതിയില്ലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോള്‍ അതെ സംശയം പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. കാമുകനായ ശ്രീനിഷിന്റെ സംശയത്തില്‍ സഹതാരങ്ങള്‍ മാത്രമല്ല പ്രേക്ഷകരും അമ്പരപ്പിലാണ്.

മലയാളം ടെലിവിഷന്‍ പരിപാടികളില്‍ ജനപ്രീതി ആര്‍ജ്ജിച്ചു മുന്നേറുകയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അതിലെ മത്സരാര്‍ത്ഥികളായ പേളിയും ശ്രീനീഷും തമ്മിലുള്ള പ്രണയത്തിന്റെ പേരിലാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞത്. തന്നെ എപ്പോഴും പിന്തുണയ്ക്കുന്ന ശ്രീനിഷിനൊപ്പം ഇനിയുള്ള ജീവിതവും പങ്കിടാന്‍ ആഗ്രഹിക്കുകയാണെന്നു പേളി തുറന്നു പറഞ്ഞു. ഇത് കൂടാതെ തന്റെ മമ്മിയോട് മോഹന്‍ലാല്‍ ഇത് സംസാരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രണയം ഗെയിമിന്റെ ഒരു തന്ത്രമാണോ എന്ന് സംശയം.

ബിഗ്‌ ബോസില്‍ ഈ സംശയം ഉയര്‍ത്തിയത് ശ്രീനിഷ് തന്നെയാണ്. ഷിയാസിനോടാണ് ശ്രീനി തന്റെ സംശയം തുറന്നു പറഞ്ഞത്. ബിഗ്‌ ബോസ് പലര്‍ക്കും സീക്രട്ട് ടാസ്‌ക് കൊടുക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണോ ഇതെന്നാണ് ശ്രീനിയുടെ സംശയം. എന്നാല്‍ അങ്ങനെയായിരിക്കില്ലെന്നും പേളി നല്ല കുട്ടിയാണെന്നും നിങ്ങള്‍ കല്യാണം കഴിച്ച്‌ അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞു.

pearle maaney

എന്നാല്‍ ഈ പ്രണയത്തെ മറ്റു ചില സഹതാരങ്ങള്‍ വിമര്‍ശിച്ചിരുന്നു. പേളിയുടെ കണ്ണില്‍ പ്രണയമില്ലെന്നും തന്റെ നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന പേളി തന്നെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ശ്രീനിയെ ഒപ്പം നിര്‍ത്തിയിരിക്കുന്നതെന്നും ബിഗ് ബോസ് അംഗങ്ങള്‍ പറയുന്നു. അത്തരം വാദങ്ങള്‍ ശക്തമാകുമ്പോഴാണ് പരിപാടിയുടെ റേറ്റിങ് കൂട്ടുന്നതിന്റെ ഭാഗമായി ഷോയുടെ അണിയറപ്രവര്‍ത്തകര്‍ പേളിക്ക് ടാസ്‌ക് നല്‍കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പേളിയും ശ്രീനിഷും പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞതോടെ വിവാഹം കുട്ടിക്കളിയല്ലെന്നും ഗൗരവകരമായി ചിന്തിക്കേണ്ട കാര്യമാണെന്നും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആ ബന്ധം വിവാഹത്തിലേക്കെത്തട്ടെയെന്നും സഹ താരങ്ങള്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button