Latest NewsInternational

സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകുമെന്ന് ഫിലിപൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ട്

അച്ചടക്കം ഏകാധിപത്യമാക്കി ചിത്രീകരിക്കുന്ന വിരോധാഭാസത്തെ കുറിച്ച് പ്രധാനമന്ത്രി

മനില: എന്നും വിവാദങ്ങളുടെ കളിത്തോഴനാണ് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദമാകാറുണ്ട്. ചിലത് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ പുതിയ പ്രസ്താവനയുമായി വീണ്ടും വിവാദം ഉണ്ടാക്കിയിരിക്കുകയാണ് റോഡ്രിഗോ ഡ്യുട്ടെർട്ട്. സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകുമെന്നാണ് ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. അദ്ദേഹത്തിന്റെ ജന്മനാടായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ ഈ പ്രതികരണം. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസ്താവനക്കെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

Also Read: അച്ചടക്കം ഏകാധിപത്യമാക്കി ചിത്രീകരിക്കുന്ന വിരോധാഭാസത്തെ കുറിച്ച് പ്രധാനമന്ത്രി

‘ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കു എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകള്‍ സമ്മതിക്കുമോ? ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്’- റൊഡ്രിഗോ ഡ്യൂട്ടേര്‍ട് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയും രാജ്യത്തെ വനിതാ സംഘടനകൾ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി പ്രസിഡന്റ് വീണ്ടും രംഗത്തെത്തി. താൻ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അതിനെ വലിയ കാര്യമാക്കി എടുക്കേണ്ടതില്ലെന്നും ഡ്യുട്ടെർട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button