ന്യൂഡല്‍ഹി: “നമ്മുടെ രാജ്യത്ത് അച്ചടക്കം ജനാധിപത്യ വിരുദ്ധതയായി മുദ്രകുത്തപ്പെടാന്‍ എളുപ്പമാണെന്നു” പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരാള്‍ അച്ചടക്കമുള്ളയാളാണെന്നു പറഞ്ഞാല്‍, അച്ചടക്കം ആവശ്യപ്പെട്ടാല്‍, അയാളെ ഏകാധിപതിയായി ബ്രാന്‍ഡ് ചെയ്യുമെന്നും” അദ്ദേഹം പറഞ്ഞു.
#WATCH: PM Modi at book launch of Vice President Venkaiah Naidu says ‘Venkaiah ji is a disciplinarian, but our country’s situation is such that it is very easy to brand discipline as undemocratic. If someone bats for discipline, he is called autocratic. pic.twitter.com/c4UMOnEjnZ
— ANI (@ANI) September 2, 2018
എന്നും അച്ചടക്കത്തിന്‍റെ വക്താവ് ആയിരുന്നു വെങ്കയ്യ നായിഡു. ഏത് ജോലി ഏല്‍പിച്ചാലും തികഞ്ഞ മാന്യതയോടെയും അതിന്റെ മര്യാദയോടെയും അത് പൂര്‍ത്തിയാക്കും. കഴിഞ്ഞ അര നൂറ്റാണ്ടായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹമെന്നും. ഒരു ദശാബ്ദക്കാലം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും 40 വര്‍ഷം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം വിരാജിച്ചുവെന്നും മോദി പറഞ്ഞു.
ഉപരാഷ്ട്രപതി അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും മികച്ചത് ഇനിയും വരാനുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത മന്‍ മോഹന്‍ സിംഗ് പറഞ്ഞു.
ഉപരാഷ്ട്രപതി പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ ‘മൂവിംഗ് ഓണ്‍…മൂവിംഗ് ഫോര്‍വേര്‍ഡ്: എ ഇയര്‍ ഇന്‍ ഓഫീസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ പുതിയൊരു ഇന്ത്യയുടെ നിര്‍മാണത്തെ കുറിച്ചാണ് പറയുന്നത്.
Also read : പുരുഷന്‍മാര്‍ ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നുണ്ട്, ദേശീയകമ്മീഷന്‍ അനിവാര്യം: ബി.ജെ.പി എം.പി.മാര്‍
Post Your Comments