കോഴിക്കോട്: ജനങ്ങളില്‍ ആശങ്ക പരത്തി സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് ആഗസ്ത് 8ന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ഇതുവരെ എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു.
സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സ പ്രോട്ടോകോള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Also Read : എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഇന്നലെ മരിച്ച മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സ തേടിയ 43 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 131 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എനിപ്പനി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലുള്‍പ്പെടെ എലിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. രണ്ട് മരണം മാത്രമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 365 താല്‍ക്കാലിക ആശുപത്രികളാണ് ആരംഭിക്കുന്നത്. ഇതില്‍ 225 ആശപത്രികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments