CinemaLatest NewsNewsBollywoodEntertainment

നിക്ക്-പ്രിയങ്ക വിവാഹം വൈകാൻ കാര്യം വരന്റെ അച്ഛൻ നേരിടുന്ന കടക്കെണിയോ?

റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ പോൾ എട്ടു കോടിയോളം രൂപയാണ് കടം വരുത്തിവച്ചിരിക്കുന്നത്

പ്രശസ്‍ത പോപ്പ് ഗായകനും പ്രിയങ്ക ചോപ്രയുടെ ഭാവി വരനുമായ നിക്ക് ജൊനാസിന്റെ പിതാവ് കടക്കെണിയിൽ. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ പോൾ എട്ടു കോടിയോളം രൂപയാണ് കടം വരുത്തിവച്ചിരിക്കുന്നത്. കടം വീട്ടാനായി ന്യൂജേഴ്സിയിലെ തങ്ങളുടെ കമ്പനിയുടെ വസ്തു വിൽക്കാനുള്ള തീരുമാനത്തിലാണ് ഇവർ.

എന്നാൽ ഇവരുടെ വിവാഹം മുടങ്ങുന്നത് നിക്കിന്റെ പിതാവ് വരുത്തി വച്ച കടം കാരണം ആണെന്നും മറ്റും ആണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. പക്ഷെ ഗായകനായ നിക്കിന് 25 മില്ല്യണ്‍ ഡോളറിന്റെ(177 കോടിക്കു മുകളില്‍) ആസ്ഥിയുണ്ടെന്നാണ് പറയപ്പെടുന്നത്. സോളോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെയാണ് നിക് തന്റെ സമ്പത്തും കരിയറും ഉയർത്തിയത്. അതുകൊണ്ട് തന്നെ ഈ വാദത്തിനു വലിയ നിലനില്പ് ഇല്ലാതെ വരുകയാണ്.

ഓഗസ്റ്റ് 18 നു ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും ജോലിയിൽ ഉള്ള തിരക്കിൽ ആയത് കൊണ്ടാണ് വിവാഹ തീയതി നിശ്ചയിക്കാത്തത് എന്നാണ് പ്രിയങ്കയുടെ ‘അമ്മ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button