Latest NewsKerala

പീഡനത്തെ തുടർന്ന് അമിത രക്തസ്രാവത്തോടെ യുവതി ആശുപത്രിയിൽ: മുൻ മിസ്റ്റർ ഇന്ത്യ കോട്ടയത്ത് റിമാൻഡിൽ

കോട്ടയം: നഗരമധ്യത്തിലെ ഐഡാ ഹോട്ടലില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നാവികസേനാ ഉദ്യോഗസ്ഥനായ മിസ്റ്റര്‍ ഇന്ത്യ അറസ്റ്റില്‍.അമിതരക്തസ്രാവമുണ്ടായി നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി അപകടനില തരണം ചെയ്തു. വ്യാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാവികസേനയില്‍ മുംബെയിലാണ് മുരളികുമാര്‍ ജോലി ചെയ്യുന്നത്.

കോട്ടയം സ്വദേശിയായ യുവതിയെ നേരത്തെ മുതല്‍ ഇയാള്‍ക്ക് പരിചയമുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് വന്നത്. തുടര്‍ന്ന് യുവതിയുമായി നഗരത്തിലെ ഹോട്ടലിലെത്തി മുറിയെടുക്കുകയായിരുന്നുവെന്ന് പറയുന്നു.ഹോട്ടല്‍ മുറിയില്‍ നിന്നാണ് യുവതിയെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്നെ ആംബുലന്‍സ് വിളിച്ച്‌ കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ സംഭവം പുറത്തറിഞ്ഞു. വഴിയില്‍ നിന്ന തന്നെ മയക്കുമരുന്ന് സ്പ്രേയടിച്ച്‌ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് ആശുപത്രി അധികൃതരരോട് യുവതി പറഞ്ഞത്.

ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ബോധംവീണ ശേഷം യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് വാസ്തവമല്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്ന് മുരളികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സത്യാവസ്ഥ പുറത്തു വന്നു. യുവതിയുടെ സമ്മതത്തോടെയാണ് ഹോട്ടലിലേയ്ക്ക് ഇരുവരും എത്തിയതെന്നാണ് മുരളികുമാര്‍ പൊലീസിനോട് പറഞ്ഞത്. അതോടെ, മകളെ വിവാഹ വാഗ്ദാനം നല്‍കി മുരളികുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ യുവതിയുടെ അച്ഛന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതിയും നല്‍കി.

അച്ഛന്‍ നല്‍കിയ പരാതിയില്‍ യുവതിയും ഉറച്ചു നിന്നതോടെയാണ് മുരളികുമാറിന്റെ അറസ്റ്റിന് വഴി തുറന്നത്. സംഭവം നടന്ന ഹോട്ടല്‍ മുറിയില്‍ മുരളികുമാറിനെ കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു. ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇയാളെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. യുവതി ആശുപത്രിയില്‍ നിന്നും സുഖംപ്രാപിച്ച്‌ പുറത്തുവന്ന ശേഷം വിശദമായ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

മുരളികുമാര്‍ എട്ട് തവണ മിസ്റ്റര്‍ ഇന്ത്യയും രണ്ടു തവണ മിസ്റ്റര്‍ ഏഷ്യയുമായിട്ടുണ്ട്. വിവിധ തലങ്ങളില്‍ 51 തവണ ശരീര സൗന്ദ്യര്യ മത്സരങ്ങളിലെ വിജയിയുമാണ്. ബലാല്‍സംഗം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ഇയാളെ പീഡനകേസില്‍ അറസ്റ്റ് ചെയ്ത വിവരം നാവികസേനയെ അറിയിച്ചതായി ഡിവൈഎസ്പി പറഞ്ഞു. ബലാല്‍സംഗ കേസിലെ അറസ്റ്റ് മുരളികുമാറിന്റെ ജോലിയെയും ബാധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button