KeralaLatest News

വീണ്ടും കണ്ണില്ലാത്ത ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു.

പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തി. റിന്‍ഷ തന്നെയാണ് സംഭവം പുറത്ത് പറഞ്ഞത്. റിന്‍ഷ നാല് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. അപമാനം ഭയന്നാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ റിന്‍ഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read : ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം ഡല്‍ഹിയിലും നടന്നിരുന്നു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ പിടിയില്‍. ആദിബയെന്ന 27 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്. കുട്ടി ജനിച്ചനാള്‍മുതല്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായെന്നും കുട്ടി കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ ഈ സ്ഥിതി തുടരുമെന്ന അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുട്ടിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ആന്തരികാവയവങ്ങളില്‍ വെള്ളത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതോടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം വെള്ളം നിറച്ച ബക്കറ്റില്‍ മുക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button