ന്യൂഡല്‍ഹി: ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ക്രൂരതകള്‍ ഏററുവാങ്ങുന്നത് പോലെ തന്നെ മറിച്ചും സംഭവിക്കുന്നുണ്ടെന്നും ഇവര്‍ക്കായി ദേശിയവനിതാകമ്മീഷന്‍ മാതൃകയില്‍ ‘പുരുഷ് ആയോഗ് ‘ നിലവില്‍ വരുത്തണമെന്നും 2 ബി.ജെ.പി എം.പി.മാരാണ് ആവശ്യമുന്നയിച്ചത് . ഉത്തര്‍പ്രദേശിലെ ഖോസിയില്‍നിന്നുള്ള ബിജെപി എംപി ഹരിനാരായണ്‍ രാജ്ബര്‍, ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയിയില്‍നിന്നുള്ള ബിജെപി എംപി അന്‍ഷുല്‍ വര്‍മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിയമം ദുരുപയോഗം ചെയ്ത് ഭര്‍ത്താക്കന്‍മാരെ പീഡിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
Also Read: പ്രളയക്കെടുതി : പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്
ഇതേ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്ന് ‘പുരുഷ് ആയോഗ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഇവര്‍ വ്യക്തമാക്കി. എല്ലാവരും തെറ്റ് ചെയ്യുന്നുവെന്ന് ഞാന്‍ പറയുന്നില്ല എന്നാല്‍ സ്ത്രീപുരുഷ ഭേദമന്യേ രണ്ട് വിഭാഗത്തിലും തെറ്റ് ചെയ്യുന്നവരുണ്ട് അതിനാല്‍ ഈ സാധ്യത ഉള്‍ക്കൊണ്ടുകൊണ്ട് പുരുഷന്‍മാരുടെ വിഷമതകള്‍ കേള്‍ക്കാനും പരിഹരിക്കാനും വേദി നിലവില്‍ വരുത്തിയേ തീരുവെന്ന് രാജ്ബര്‍ അടിവരയിട്ട് ആവശ്യമുന്നയിച്ചു.
കഴിഞ്ഞ 7 വര്‍ഷ കാലയളവിനുളളില്‍ ഇതുവരെ ഇന്ത്യയിലാകെ 27 ലക്ഷം പുരുഷന്‍മാരാണു സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ പറഞ്ഞു. സമത്വത്തിന് വേണ്ടിയാണ് താന്‍ വാദിക്കുന്നതെന്നും ഇന്ത്യയെപ്പൊലെ സമത്വപൂര്‍ണ്ണമായ രാജ്യത്ത് യഥാര്‍ത്ഥ സമത്വം നിഴലിക്കണമെങ്കില്‍ ഇത്തരം കേസുകളില്‍ പുരുഷന്‍മാര്‍ക്കായും ആരെങ്കിലും സംസാരിക്കാന്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് എം.പി പ്രസംഗത്തില്‍ പറഞ്ഞു.
ദേശിയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇതിനെതിരായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ പുരുഷന്‍മാര്‍ക്കായി ഒരു കമ്മീഷന്‍ വേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. വനിതാ, ശിശുക്ഷേമ വകുപ്പുമന്ത്രി മേനക ഗാന്ധിയും ഈ വിഷയത്തില്‍ പ്രതികരിച്ചു. പുരുഷന്‍മാരില്‍ നിന്ന് ഇത്തരത്തിലുളള നിരവധി പരാതി ലഭിക്കുന്നുണ്ടെന്നും പരാതി പരിഹാരത്തിനായി വനിതാ കമ്മിഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് സംവിധാനത്തില്‍ ക്രമീകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments