മഹാപ്രളയക്കെടുതിയില്‍ നിന്നും കേരളം ഇതുവരെ മോചിതരായിട്ടില്ല. എന്നാല്‍ ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. എലിപ്പനിയുടെ കാര്യത്തില്‍ അധികം ഭീതി വേണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. വൈറല്‍പ്പനിപോലെ തോന്നിപ്പിക്കുന്നതും എന്നാല്‍ രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നതുമായ പനികളിലൊന്നാണ് എലിപ്പനി.
മഴക്കാലത്തും തുടര്‍ന്നുമുണ്ടാകുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് ഇംഗ്ലീഷില്‍ ലെപ്റ്റോസ്പൈറൊസിസ്, വീല്‍സ് ഡിസീസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന എലിപ്പനി. എലികള്‍ക്ക് പുറമെ പട്ടികള്‍, പക്ഷികള്‍, മറ്റ് വന്യമൃഗങ്ങള്‍ തുടങ്ങിയവയും രോഗാണുവാഹകരായ-രോഗബാധിതരായ ജന്തുക്കളുടെ മൂത്രവുമായോ മറ്റ് ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുമ്പോള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ കടക്കുന്നു. പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യത.
കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പടരുന്നത്. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ , ലെപ്ടോസ്പൈറ അനേകനാള്‍ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികള്‍ വരാറുള്ള ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ ജോലിചെയ്യുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ എത്തുന്നു .
Read Also: എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍
കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളില്‍ക്കൂടിപ്പോലും മുഖം കഴുകുമ്പോള്‍ രോഗബാധ ഉണ്ടാകാം. എലി മൂത്രംമൂലം മലിനമായ ചെളിയിലും തോടുകളിലും ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോള്‍ ബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പോയി ഉചിതമായ ചികിത്സയ്ക്ക് വിധേയരാകുക. പെനിസിലിന്‍, ആംപിസെല്ലിന്‍, അമോക്സിസിലിന്‍, എറിത്രോമൈസിന്‍ എന്നീ ആന്റി ബയോട്ടിക്കുകളാണ് എലിപ്പനി ചികിത്സയ്ക്കായി നിര്‍ദേശിക്കാറുള്ളത്. ഒരാഴ്ച നീണ്ടുനിന്ന ശേഷം പനി കുറയുകയും ശക്തമായി തിരിച്ചുവരുകയും ചെയ്യും.
Read Also: പാക്കിസ്ഥാനുള്ള 300 മില്ല്യണ്‍ ഡോളറിന്റെ സഹായം നിരോധിച്ച് യുഎസ് മിലിറ്ററി
ശക്തമായ തലവേദന, പേശീവേദന, നെഞ്ച് വേദന ഇവയുമുണ്ടാകും. പേശികള്‍ വലിഞ്ഞുമുറുകുന്നപോലെയും അനുഭവപ്പെടും. കണ്ണില്‍ മഞ്ഞയും ചുവപ്പും നിറം പ്രത്യക്ഷപ്പെടുന്നത് എലിപ്പനിയുടെ പ്രത്യേകതയാണ്. കണ്ണില്‍ രക്തസ്രാവമുണ്ടാകാം. മഞ്ഞപ്പിത്തവും വരാം. അടിയന്തര ചികിത്സ തേടേണ്ട രോഗമാണിത്.
എലിപ്പനിയില്‍ നിന്നും രക്ഷ നേടാനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
* കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അഞ്ച് മിനുട്ടെങ്കിലും തിളപ്പിക്കുക.
* ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സോപ്പ് ഉപയോഗിച്ച് കൈകഴുകുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങി നടക്കാതിരിക്കുക. ഇറങ്ങാനിടയായാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം കഴിക്കുക
* വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കൈയിലോ കാലിലോ മുറിവുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.
* പുറത്തുപയോഗിച്ച ചെരുപ്പുകള്‍ വീടിനുള്ളില്‍ ഉപയോഗിക്കാതിരിക്കുക.
* ഭക്ഷ്യ വസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക.
* കൃഷിയിടങ്ങളില്‍ നില്‍ക്കുമ്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക.
* കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ അത് ഉണങ്ങുന്നതു വരെ ചെളി വെള്ളത്തിലിറങ്ങരുത്
* കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുക.
* ആവര്‍ത്തിച്ച് വെള്ളത്തില്‍ ഇറങ്ങേണ്ടിവരുന്ന വീട്ടുകാരും വീട് ശുചീകരിക്കാന്‍ എത്തുന്ന സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധമരുന്ന് കഴിക്കുക
* എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക.
Post Your Comments