കേളകം: ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് മൂലം ചീങ്കണ്ണിപ്പുഴയില്‍ വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് പുഴക്കരയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. കേളകം പോലീസ് നദീതീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി.
Read also: കണ്ണൂര്‍ അമ്പായത്തോട് വലിയ ഉരുൾപൊട്ടൽ മല ഇടിഞ്ഞു വീണു : വീഡിയോ
Post Your Comments