
തെന്മല• സി.പി.എം നേതാവിന്റെ ഫോണിലൂടെയുള്ള ശല്യം സഹിക്കാനാവാതെ യുവതി പോലീസ് സ്റ്റേഷനിൽ. കൊല്ലം തെന്മലയിലാണ് സംഭവം. സിപിഎം തെന്മല ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ തെന്മല പോലീസിൽ പരാതി നൽകിയത്.
ഫോണിൽ ശല്യപ്പെടുത്തൽ സ്ഥിരമായതോടെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവ് നേരിൽ വിവരം പറഞ്ഞിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ പ്രശ്ന പരിഹാരത്തിനായി വിവരം സി.പി.എം നേതാക്കളെ അറിയിച്ചു. നേതൃത്വം വിളിച്ച് താക്കീത് നൽകിയതോടെ ഫോണിൽ വിളിച്ച് അസഭ്യവർഷവും മറ്റും തുടങ്ങിയതോടെയാണ് നിവൃത്തിയില്ലാതെ ഒടുവിൽ പോലീസിൽ പരാതി നൽകിയത്.
Post Your Comments