Latest NewsIndia

കനത്ത മഴ; നഗരത്തില്‍ വെള്ളം കയറി, പരിഭ്രാന്തിയോടെ ജനങ്ങള്‍

ട്രാഫിക് പൊലീസ് ഡല്‍ഹിയില്‍ പലയിടത്തും പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി:  കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കശ്മീരി ഘട്ട് എന്നിവിടങ്ങിളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ട്രാഫിക് പൊലീസ് ഡല്‍ഹിയില്‍ പലയിടത്തും പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read : കനത്ത മഴയിൽ രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകം

അടുത്ത രണ്ടു ദിവസങ്ങളിലും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടത്തും ഉണ്ടായ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 72 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button