Latest NewsIndia

കനത്ത മഴയിൽ രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകം

തെഹ്‌രി: ഉത്തരാഖണ്ഡില്‍ കനത്തമഴയേെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിൽ തടാകം രൂപപ്പെട്ടു. ടെഹ്‌രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിൽ 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകമാണ് രൂപപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ആളുകളോട് മാറി താമസിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.സ്ഥലത്തുനിന്നും ആളുകളെല്ലാം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറുകയാണ്. മഴക്കെടുതിയിൽ‌ വലിയ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്.

തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. മേഖലയിലെല്ലാം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലിയ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. നിരവധി വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു.

കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button