MollywoodLatest News

ബിഗ്ഗ് ബോസില്‍ മറ്റൊരു പ്രണയം കൂടി; സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍

ഷോയിലെ മത്സരാര്‍ത്ഥികളായ പേളി ശ്രീനിഷ് പ്രണയമാണ് ഇപ്പോള്‍ എറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഷോയിലെ മത്സരാര്‍ത്ഥികളായ പേളി ശ്രീനിഷ് പ്രണയമാണ് ഇപ്പോള്‍ എറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല ബിഗ്‌ ബോസിലെ പ്രണയതാരങ്ങള്‍. സാബു-ഹിമ, സാബു-രഞ്ജിനി എന്നിങ്ങനെ പല പ്രചരണങ്ങളും ഉണ്ടായിരുന്നു. ഇവരാരുമല്ലാതെ മറ്റൊരു പ്രണയം ബിഗ് ബോസിനുള്ളില്‍ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷിയാസ്- അതിഥിയുടെ പേരിലാണ് ഈ ഗോസിപ്പ്.

കഴിഞ്ഞ ദിവസം ഷിയാസിന് അതിഥി ഉമ്മ കൊടുത്തതാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. അതിഥിയും, ഷിയാസും ശ്രീനിഷിനോട് സംസാരിക്കുന്നതിനിടെ ഷിയാസ് ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ അത് നിര്‍ത്താന്‍ വേണ്ടി അതിഥി ഉമ്മ കൊടുക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ബ്രദേഴ്‌സ് സിസ്റ്റേഴ്‌സ് ആണെന്ന് അതിഥി പറയുന്നുണ്ട് പക്ഷേ, ഇക്കാര്യം ഷിയാസ് സമ്മതിക്കുന്നുമില്ല.

എന്നാല്‍ തന്ന ഉമ്മ തിരിച്ച്‌ തരാന്‍ അതിഥി പറയുന്നുമുണ്ട്. ബിഗ് ബോസിലെ ഈ രംഗം മാത്രമായി സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല ഇരുവരും തമ്മില്‍ എന്തോ ഒരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button