തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ഗ്രാമമായ തലശ്ശേരിയില്‍ ജനിച്ചു വളര്‍ന്ന തന്റെ പ്രത്യയശാസ്ത്രങ്ങളെ അംഗീകരിയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്‍. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തനിക്കെതിരെ സിപിഎം വധശ്രമക്കേസ് കെട്ടിചമച്ചത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയുണ്ടായിരുന്ന ഒരു പ്രദേശത്ത് നിന്നും അവര്‍ക്ക് യോജിക്കാത്ത ഒരു പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. താന്‍ പോലും അറിയാത്ത കേസില്‍ തന്നെ പ്രതി ചേര്‍ത്തതും അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മനസ്സുകൊണ്ട് പോലും അറിയാത്ത ഇക്കാര്യത്തിനുവേണ്ടി രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒതുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ കേസെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment