അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തോടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന രേഷ്മ രാജൻ. അതിനു ശേഷം മോഹൻലാലിൻറെ നായികയായി അന്ന ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചിരുന്നു. അതിനു ശേഷം അന്ന നായികയാകുന്നത് ജയറാമിന്റെ ചിത്രത്തിൽ ആണ്.
വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രം സംവിധാനം ചെയ്ത ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് അന്ന ജയറാമിന്റെ നായികാ ആവുന്നത്. ലോനപ്പന്റെ മാമോദിസ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഈ മാസം അങ്കമാലിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ നിർമ്മിക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രീയേഷൻസ് ആണ്. ഇവർക്ക് പുറമെ ചിത്രത്തിൽ ശാന്തി കൃഷ്ണ , അലെൻസിയർ, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നു.
Post Your Comments