മീററ്റ്: സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിറ്റ 11 പേര്‍ അറസ്റ്റില്‍. ചോദ്യപ്പേപ്പര്‍ ചോര്‍ത്തലിന്റെ ബുദ്ധികേന്ദ്രമായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അടക്കമുള്ളവരെയാണ് കഴിഞ്ഞ ദിവസം പോലീസ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ(യുപിഎസ്എസ്എസ് സി) ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തിലാണ് പതിനൊന്ന് പേരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്)അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രമായ സച്ചിന്‍ ചൗധരി തന്റെ ബന്ധങ്ങള്‍ മുതലാക്കി ചോദ്യപേപ്പറുകള്‍ ചോര്‍ത്തി ഏഴ് ലക്ഷം രൂപയ്ക്ക് പുറത്തു വില്‍ക്കുകയായിരുന്നു. പരീക്ഷയ്ക്കു 15 മണിക്കൂര്‍ മുമ്പ ചൗധരിയെ കൈയോടെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഞായറാഴ്ച സംസ്ഥാനത്തെ 364 കേന്ദ്രങ്ങളിലാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്താനിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പരീക്ഷ റദ്ദാക്കി.
Also Read : ഈ അധ്യാപകന്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പെങ്ങളുടെ മകനും നൽകി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോര്‍ന്ന വഴി ഇങ്ങനെ
യഥാര്‍ഥ ചോദ്യവുമായി ബന്ധമുള്ള ചോദ്യപേപ്പറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചോര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികളെ കൈയോടെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞത്. പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഉത്തര്‍പ്രദേശ് എസ്എസ്എസ് സി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസ്.
Post Your Comments