ന്യൂ ഡൽഹി : ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്കു ചുവട് വെയ്ക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെ ‘മി പേ’ എന്ന പേരിലാണ് കമ്പനി ഡിജിറ്റല്‍ മണി പെയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുക. യുണിഫൈഡ് പേയ്മെന്‍റ് ഇന്‍ഫെയ്‌സ്(യു.പി.ഐ) അധിഷ്ഠിത സേവനത്തിന്റെ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സാംസങ്ങ് പേ അടക്കമുള്ള പേയ്മെന്‍റ് ഓപ്ഷനുകളെ കടത്തിവെട്ടുന്ന സംവിധനമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം ചൈനയില്‍ ‘യൂണിയന്‍ പേ’ യുമായി ചേര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഷവോമി പ്രവർത്തിക്കുന്നുണ്ട്.
Also read : ഫേസ്ബുക്ക് ഐഡിയുടെ പാസ്‌വേര്‍ഡ് കൊടുത്തില്ല : യുവാവ് ജയിലിലായി
Post Your Comments