സിഡ്നി: ഫുട്ബോള്‍ മൈതാനത്ത് അരങ്ങേറ്റം കുറിച്ച് ജമൈക്കന്‍ ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട്. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിന് വേണ്ടിയാണു താരം കളിക്കാനിറങ്ങിയത്. ബോള്‍ട്ടിനെ പരിശീലകന് മൈക്ക് മള്വെ കളത്തിലിറക്കിയപ്പോള്‍ ആരാധകര്‍ ആരവത്തോടയാണ് വരവേറ്റത്. സെന്‍ട്രല്‍ കോസ്റ്റ് സെലക്ടിനെതിരായ സൗഹൃദ മത്സരത്തിന്റെ 72-ാം മിനിറ്റിൽ 95-ാം നമ്പർ ജേഴ്സി അണിഞ്ഞാണ് താരം ഇറങ്ങിയത്.
Read also: കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്ഡിലേക്ക്
പ്രഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ചരിത്രനിമിഷം എന്നാണ് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് ബോള്‍ട്ടിന്റെ അരങ്ങേറ്റത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.
Post Your Comments