
റിസര്‍വ് ബാങ്കിൽ അവസരം. ഫിനാന്‍സ്, ഡേറ്റ അനലറ്റിക്‌സ്, റിസ്‌ക് മോഡലിങ്,ഫോറന്‍സിക് ഓഡിറ്റ്, പ്രൊഫഷണല്‍ കോപ്പി എഡിറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് കേഡറിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ ലൈന്‍ ഒബ്ജക്ടീവ് ടെസ്റ്റ്, ഓണ്‍ലൈന്‍ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ്, ഓഫ്ലൈന്‍ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : സെപ്റ്റംബര്‍ 7
Post Your Comments