ഒമർ ലുലുവിന്റെ ഒരു അടാർ ലവിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തോടെ ലോകം എമ്പാടും പ്രശസ്തം ആയ നടിയാണ് പ്രിയ വാര്യർ. പ്രിയ വാര്യരുടെ കണ്ണിറുക്കൽ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ നൽകിയ കേസിൽ ഇന്നലെ പുറത്തു വന്ന സുപ്രീം കോടതി വിധിയിൽ താൻ അതീവ സന്തുഷ്ടയാണെന്നും അവർ പറഞ്ഞു.
ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നു എന്നും പ്രേക്ഷകർക്കിടയിൽ ഇത്രയും ഓളം ഉണ്ടാക്കിയ ഗാനം മതവികാരം വ്രണപ്പെടുത്തി എന്ന് പറയുന്നത് തീർത്തും നിർഭാഗ്യകരമായ കാര്യമാണെന്നും പ്രിയ പറയുന്നു. എല്ലാ മതങ്ങളെയും ഒരേ പോലെ ബഹുമാനിക്കുന്ന തനിക്ക് ഇത് വളരെ വലിയ മാനസിക സംഘർഷം ഉണ്ടാക്കി.
താൻ പുതിയതായി സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തില്ലെന്നും അതുകൊണ്ടാണ് കാണാത്തതെന്നും വിമർശകർക്ക് മറുപടിയും പ്രിയ നൽകുന്ന്. സിനിമകളിൽ കാണാൻ ഇല്ലെങ്കിലും ഒരുപാട് പരസ്യ ചിത്രങ്ങളിൽ പ്രിയ എത്തുന്നുണ്ട്. ഒരു അടാർ ലവ് എന്ന ചിത്രം എന്ന് റിലീസ് ആകുമെന്ന് തനിക്ക് അറിയില്ലെന്നും അത് അണിയറപ്രവർത്തകർ ആണ് തീരുമാനിക്കേണ്ടതെന്നും പ്രിയ വ്യക്തമാക്കി.
Post Your Comments