മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഇത്. ഗാനം വൈറൽ ആയെങ്കിലും പ്രിയക്കെതിരെ ട്രോളുകളും സജീവമായി.
ഇതിനിടയിൽ ആണ് രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കൽ വൈറൽ ആയി വന്നത്. ഇത് തന്റെ കണ്ണിറുക്കൽ കോപ്പി അടിച്ചെന്ന് പ്രിയ പറഞ്ഞതായി പരത്തിയായിരുന്നു അടുത്ത ട്രോളുകൾ. ഇപ്പോൾ അതിനു വിശദീകരണം നൽകുകയാണ് പ്രിയ.
“കോളേജിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ ആണ് ഒരു ചാനൽ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് ചോദിച്ചത്. അദ്ദേഹം വിങ്ക് ചെയ്തതിൽ സന്തോഷം ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അവർക്ക് എക്സൈറ്റിങ് ആയ മറുപടി വേണം എന്ന് പറഞ്ഞപ്പോൾ എന്റെ സിഗ്നേച്ചർ സിംബലായ കണ്ണിറുക്കൽ ചെയ്തതിൽ സന്തോഷം ഉണ്ടെന്നാണ് പറഞ്ഞത്. ഇതിനു വളച്ചൊടിച്ചാണ് എനിക്കെതിരെ ട്രോളുകൾ വന്നത്.” പ്രിയ പറഞ്ഞു.
“ഐപിൽ സമയത് ടെലികാസ്റ് ചെയ്ത മഞ്ചിന്റെ പരസ്യം ഇപ്പോൾ നിർത്തിയത് എന്റെ അഭിനയം മോശം ആയതു കാരണം ആണെന്ന് വരെ പറഞ്ഞു പരാതി. അത് ഇപ്പഴും പലരും വിശ്വസിക്കുന്നു.” പ്രിയ വ്യക്തമാക്കി
Post Your Comments