പട്ന: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ എൻ.ഡി.എ യിലെ ചില കക്ഷികൾക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്ര മാനവവിഭവ സഹമന്ത്രിയും ആർ.എൽ.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
ALSO READ: ഷെയ്ഖ് മൊഹമ്മദിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി
സഖ്യകക്ഷി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ സമയം വരുമ്പോൾ എല്ലാം എല്ലാവർക്കും വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എക്കുള്ളിൽ കലഹമുണ്ടാകാൻ കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നത് ഇത്തരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പാർട്ടിക്ക് മോദി വീണ്ടും ഭരണത്തിൽ വരണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments